സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണറെ സന്ദർശിച്ചു
1 min read

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ സന്ദർശിച്ചു.
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസംവിധാനം, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വാർഡ് പുനർവിഭജനപ്രക്രിയ, 2025 ൽ നടക്കാനുള്ള തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ച്, രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണറുമായി ആശയവിനിമയം നടത്തി.
2024 ലെ സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ അവലോകനറിപ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2023-24 വർഷത്തെ പ്രവർത്തനറിപ്പോർട്ട്, 2020ലെ പൊതുതിരഞ്ഞെടുപ്പ് റിപ്പോർട്ട്, തിരഞ്ഞെടുപ്പ് ഗൈഡ് എന്നിവ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണർക്ക് കൈമാറി.
