വിദ്യാര്‍ത്ഥി എന്നോട് ദേഷ്യപ്പെട്ടു, നിരപരാധിയാണ്;’ കുറ്റക്കാരനാക്കാൻ ശ്രമിച്ചാൽ നേരിടുമെന്ന് ക്ലര്‍ക്ക് സനൽ
1 min read

തിരുവനന്തപുരം: കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്ന് ക്ലര്‍ക്ക് സനല്‍. ലീവെടുത്തത് മറ്റുചില ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വിളിച്ചപ്പോഴാണ് മരണവിവരം അറിയുന്നതെന്നും സനല്‍ പറഞ്ഞു. തന്നെ കുറ്റക്കാരനാക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചാല്‍ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മരിച്ച വിദ്യാര്‍ത്ഥി ഇന്നലെ ഓഫീസില്‍ എത്തി സീല്‍ എടുത്തിരുന്നു. അധ്യാപിക പറഞ്ഞിട്ടാണ് സീല്‍ എടുക്കുന്നതെന്ന് ബെന്‍സണ്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സീല്‍ എടുക്കേണ്ട കാര്യമില്ലാത്തതിനാല്‍ ഞാന്‍ തടഞ്ഞു. ഇതോടെ വിദ്യാര്‍ഥി എന്നോട് ദേഷ്യപ്പെട്ടു. എന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. വിദ്യാര്‍ത്ഥി ഏത് ക്ലാസിലാണെന്നോ പേര് എന്താണെന്നോ അറിയില്ല’, സനല്‍ പറഞ്ഞു.
