മാല കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിലായി
1 min read

മാല കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതി പിടിയിലാവുന്നത്. തലവടി കൊച്ചമ്മനം തട്ടങ്ങാട്ട് വീട്ടിൽ ടി.ടി സജികുമാറിനെ (52) ആണ് എടത്വാ പോലീസ് പിടികൂടിയത്. തലവടി മാണത്താറ ആറ്റുതീരം റോഡിൽ വെച്ചായിരുന്നു സംഭവം. വഴിയാത്രക്കാരിയായ തലവടി സ്വദേശിനിയുടെ മാല മോഷ്ടിച്ചാണ് പ്രതി കടന്നത്. മോഷണം നടത്തുന്നതിടെ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മോഷണത്തിന് ശേഷം ഇയാൾ മറ്റൊരു സംസ്ഥാനത്തിൽ ഒളിവിലായിരുന്നു. പ്രതിയെ തേടി ഇതര സംസ്ഥാനത്തേക്ക് പോകാനിരിക്കെയാണ് കഴിഞ്ഞ ദിവസം ഇയാൾ തലവടിയിലെ വീട്ടിലുണ്ടെന്ന് വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് അന്വേഷണ സംഘം വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
