ആരോഗ്യ മേഖലയെ തകർക്കാൻ സംഘടിത ശ്രമം നടക്കുന്നു; ജനങ്ങളുടെ സംരക്ഷണത്തിന് എൽഡിഎഫ് മുന്നിട്ടിറങ്ങും”; ടി പി രാമകൃഷ്ണൻ
1 min read

കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ മരണം സംഭവിക്കാൻ പാടില്ലാത്തതാണെന്നും സംഭവത്തിൽ കുടുംബത്തിൻ്റെ സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു.
“ഈ വിഷയത്തിന്റെ പേരിൽ ആരോഗ്യ മേഖലയെ ആകെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. യുഡിഎഫ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും അവരുടെ സമരം ജനങ്ങൾക്കെതിരാണ്” എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സംരക്ഷണത്തിന് എൽഡിഎഫ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.ആരോഗ്യ രംഗത്തെ വികസിപ്പിക്കാൻ ഈ സർക്കാരിന് സാധിച്ചിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും സൗജന്യമായി ചികിത്സയും മരുന്നും PHC വഴി ലഭ്യമാക്കാനും നമുക്കായി. എന്നാൽ ഈ സംഭവത്തെ രാഷ്ട്രീയ വിഷയമാക്കാൻ ചിലർ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രി മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും ജനങ്ങളുടെ സംരക്ഷണത്തിന് LDF മുന്നിട്ടിറങ്ങുമെന്നും” അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
