ഒരാൾ ആരെന്നറിയാൻ ഇതിലും വലിയ അടയാളപ്പെടുത്തൽ വേറെയില്ല; കെ. രാധാകൃഷ്ണനെ യാത്രയാക്കി കലക്ടർ ദിവ്യ എസ് അയ്യർ
1 min readമന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ യാത്രയാക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കലക്ടർ ദിവ്യ എസ് അയ്യർ സ്നേഹത്തോടെ രാധാകൃഷ്ണനെ കെട്ടിപിടിച്ച് യാത്രയാകുന്ന ചിത്രം കാഴ്ചക്കാർക്ക് ഏറെ സന്തോഷം നൽകുന്നതാണ്. ഒരാൾ ആരെന്നറിയാൻ ഇതിലും വലിയ അടയാളപ്പെടുത്തൽ വേറെയില്ല എന്നാണ് ഫോട്ടോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്.രാഷ്ട്രീയത്തിനപ്പുറം രാധാകൃഷ്ണനെന്ന വ്യക്തിയോടുള്ള സ്നേഹപ്രകടനം കൂടിയാണ് ഈ യാത്രയയപ്പ്.ഫോട്ടോ ഏറെ വൈറലാണ്. ആലത്തൂരിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് കെ രാധാകൃഷ്ണന്റെ രാജി. കളക്ടറുടെ ഈ സ്നേഹപ്രകടനത്തിൽ നിന്ന് തന്നെ കെ രാധാകൃഷ്ണൻ ജനങ്ങൾക്കിടയിൽ എത്ര സ്വീകാര്യനായിരുന്നു എന്ന് മനസിലാകും.