സൈന്യത്തിൽ നിയമനം കിട്ടിയവരെ അനുമോദിച്ചു.
1 min readഇരിട്ടി: മേജർ രവീസ് അക്കാദമി ഇരിട്ടി സെൻ്ററിൽ നിന്ന് ഇന്ത്യൻ വ്യോമസേനയിൽ ജോലി ലഭിച്ച ആവണി സി, ഇന്ത്യൻ ആർമിയിൽ ജോലി നേടിയ അനുരാഗ്, പ്രണവ്, അരവിന്ദ് രാജ്, വൈഷ്ണവ്, എന്നിവർക്ക് ആദരവും യാത്രയയപ്പും സംഘടിപ്പിച്ചു. ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്ന പരിപാടി നഗരസഭ ചെയർ പേഴ്സൺ ശ്രീലത കെ. ഉദ്ഘാടനം ചെയ്തു.
ജോലി നേടി പോകുന്ന കുട്ടികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. കവി രാജേഷ് വാര്യർ അധ്യക്ഷം വഹിച്ചു. അജയൻ കെ.വി. ഗംഗാധരൻ സി.വി, ദർശൻ രാജ് എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ കുട്ടികൾക്ക് പരിശീലനം നല്കാനുള്ള പ്രീ റിക്രൂട്ട്മെൻ്റ് സെലക്ഷനും നടന്നു. ഈ വർഷം
നാല്പതോളം കുട്ടികൾ മേജർ രവീസ് അക്കാദമിയുടെ വിവിധ സെൻ്റുകളിൽ നിന്ന് ആർമി, നേവി, എയർഫോഴ്സ് സേനകളിൽ ജോലി നേടിയിട്ടുണ്ട്. ഇരിട്ടി, കൂത്തുപറമ്പ്, തലശ്ശേരി എന്നീ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് പരിശീലനം നടന്നു വരുന്നുണ്ട്.