എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ. 

1 min read
SHARE
പയ്യന്നൂർ: എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ.

പെരുമ്പ സ്വദേശി ഷഹബാസ് (20), എടാട്ട് സ്വദേശികളായ ഷിജിനാസ് (34), പ്രജിത (29) എന്നിവരെയാണ് പയ്യന്നൂർ പൊലീസ് പിടികൂടിയത്.ഇവരിൽ നിന്ന് 10.265 ഗ്രാം എം ഡി എം എ കണ്ടെടുത്തു. പയ്യന്നൂർ എസ്ഐ യദുകൃഷ്ണനും സംഘവും നടത്തിയ രാത്രികാല പരിശോധനക്ക് ഇടയിലാണ് മൂന്ന് പേരെയും പിടികൂടിയത്.

എടാട്ട് കണ്ണങ്ങാട് കവാടത്തിന് സമീപത്ത് ദേശീയ പാതക്ക് അരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന വാഹനം പൊലീസ് പരിശോധിച്ചപ്പോഴാണ് എം ഡി എം എ കണ്ടെത്തിയത്.