തിരുവനന്തപുരത്ത് മൂന്ന് പ്ലസ് ടൂ വിദ്യാര്‍ഥികളെ കാണാതായതായി പരാതി
1 min read

തിരുവനന്തപുരം കഴക്കൂട്ടത്ത് മൂന്ന് പ്ലസ് ടൂ വിദ്യാര്‍ഥികളെ കാണാതായതായി പരാതി. വെള്ളിയാഴ്ച പകല്‍ മൂന്നിന് ശേഷമാണ് വിദ്യാര്‍ഥികളെ കാണാതായത്. സംഭവത്തില്‍ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായ നിധിന്, ഭുവിന്‍, വിഷ്ണു എന്നിവരെയാണ് കാണാതായത്. വിദ്യാര്‍ഥികളിലൊരാള്‍ കത്തെഴുതിവച്ച ശേഷമാണ് പോയതെന്നാണ് വിവരം.
