തിരുപ്പതി ലഡ്ഡുവിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ല , തിരുമല തിരുപ്പതി ദേവസ്ഥാനം റിപ്പോര്‍ട്ട് നല്‍കി

1 min read
SHARE
പ്രസാദ ലഡ്ഡു നിർമ്മാണത്തിന് മൃഗക്കൊഴുപ്പ്ഉപയോഗിച്ചെന്ന ആന്ധ്ര മുഖ്യമന്ത്രിയുടെആരോപണം വസ്തുതാവിരുദ്ധമെന്ന് വ്യക്തമാക്കി ക്ഷേത്ര ദേവസ്ഥാനം റിപ്പോർട്ട് ..ദിണ്ടിഗലിലെ AR DIARYയിൽ നിന്ന് ജൂലൈ ആറിനും 15നും 2 ടാങ്കർ നെയ്യ് തിരുപ്പതിയിലെത്തി. എന്നാൽ രുചിയിലും മണത്തിലും സംശയം തോന്നിയതിനാൽനെയ്യ് ഉപയോഗിച്ചില്ല. 4 ടാങ്കറിലെയും നെയ്യ് മാറ്റിവയ്ക്കുകയും , സാംപിളുകൾഗുജറാത്തിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു .
നിശ്ചിത ഗുണനിലവാരം ഇല്ലെന്ന ലാബ് റിപ്പോർട്ട് ഒരാഴ്ചയ്ക്ക് ശേഷം ലഭിച്ചപ്പോൾ നെയ്യ്  തിരിച്ചയച്ചു  കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാനുള്ള കാരണംഅറിയിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടതായും ടിടിഡി റിപ്പോർട്ടിൽ പറയുന്നു. ജഗൻ മോഹൻ റെഡ്ഢി ഭരണം ഉണ്ടായിരുന്ന 2022 മുതൽ ഇതുവരെ 14 ടാങ്കർ നെയ്യ് , സമാന കാരണങ്ങളാൽ തിരിച്ചയച്ചെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്