ഇന്ന് മെയ് 25-  ലോക തൈറോയ്ഡ് ദിനം

1 min read
SHARE

ഇന്ന് മെയ് 25-  ലോക തൈറോയ്ഡ് ദിനം. ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും വലിയ പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറ് മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക, പേശികളിലുണ്ടാകുന്ന വേദന, ശരീരഭാരം കൂടുകയോ  (ഹൈപ്പോ തൈറോയ്ഡിസം) കുറയുകയോ  (ഹൈപ്പര്‍ തൈറോയ്ഡിസം)  ചെയ്യുക, ഉത്കണ്ഠ, വിഷാദം, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയൊക്കെ തൈറോയ്ഡ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ്.