August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

മാമ്പഴം കഴിക്കുന്നവര്‍ ഒരിക്കലും മാങ്ങാണ്ടി കഴിക്കാറില്ല.മാമ്പഴ വിത്തിന്റെ ഗുണങ്ങൾ അറിയാം.

SHARE

മാമ്പഴം കഴിക്കുന്നവര്‍ ഒരിക്കലും മാങ്ങാണ്ടി കഴിക്കാറില്ല. എന്നാല്‍ മാമ്പഴ വിത്തും നിരവധി ഗുണങ്ങള്‍ അടങ്ങിയതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഇതിനായി പൊടിച്ചെടുത്ത മാമ്പഴ വിത്ത് സ്മൂത്തികളിലോ യോഗട്ട്, ധാന്യങ്ങള്‍ എന്നിവയിലോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. മാമ്പഴ വിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. കലോറി കാര്യക്ഷമമായി കത്തിക്കാന്‍ അത്യാവശ്യമായ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ മാമ്പഴ വിത്ത് സഹായിക്കുമത്രേ. മാമ്പഴ വിത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിവുണ്ട്. ഇവ ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് ഒരു പഠനത്തില്‍ പറയുന്നു. ആന്റി ഓക്സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയതാണ് മാമ്പഴ വിത്ത്. അതിനാല്‍ ഇവ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മാമ്പഴ വിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. മാമ്പഴ വിത്തിന്റെ പൊടി കഴിക്കുന്നത് ചര്‍മ്മത്തില്‍ ബാക്ടീരിയ പ്രവേശിക്കുന്നത് പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് മള്‍ട്ടി ഡിസിപ്ലിനറി ഡിജിറ്റല്‍ പബ്ലിഷിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പറയുന്നു. ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ മാമ്പഴ വിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.