ആൾക്കൂട്ടത്തിൽ തനിയെ; ഇന്ന് ലോക ഇൻട്രോവേർട്ട് ദിനം

1 min read
SHARE

ലോകമെമ്പാടുമുള്ള ആളുകൾക്ക് അന്തർമുഖരായ (Introvert) വ്യക്തിക്കളെ മനസിലാക്കാനായി എല്ലാ വർഷവും ജനുവരി 2ന് ലോക ഇൻട്രോവേർട്ട് ദിനമായി ആചരിക്കുന്നു. മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഫെലിസിറ്റാസ് ഹെയ്ൻ ഐ പേർസോണിക് (iPersonic) എന്ന തന്റെ ബ്ലോ​ഗിലൂടെ പങ്കുവെച്ച ആശയത്തോടെയാണ് ജനുവരി 2ന് ലോക ഇൻട്രോവേർട്ട് ദിനമായി ആചരിക്കാൻ ആരംഭിച്ചത്. 2011 മുതൽ ജനുവരി 2ന് ലോക ഇൻട്രോവേർട്ട് ദിനമായി ലോ​കമെമ്പാടും ആചരിക്കപ്പെടുന്നു. അന്തര്‍മുഖത്വം ഉള്ള ആളുകളെപ്പറ്റി പല തെറ്റായ വിശ്വാസങ്ങളും ധാരണകളും സമൂഹത്തിലുണ്ട്. ഇവരെ മനസിലാക്കാനും സമൂഹത്തിൽ അവർക്കുള്ള പ്രാധാന്യം മനസിലാക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. മൂന്ന് തരത്തിലാണ് അന്തർമുഖരായി വ്യക്തിത്വങ്ങള് രൂപപ്പെടുന്നത്. അടിസ്ഥാനപരമായി വ്യക്‌തിത്വം വികസിച്ചു തുടങ്ങിയ കാലം മുതൽ സമൂഹവുമായുള്ള ഇടപഴകൽ കുറഞ്ഞവരാണ് ആദ്യത്തേത്. ജീവിതസാഹചര്യങ്ങൾ കൊണ്ട് അന്തർമുഖരാകുന്നവരാണ് രണ്ടാമത്തെ തരം. , വിഷാദരോഗങ്ങൾ, സിംപിൾ സ്‌കീസോഫ്രീനിയ (ചിന്താമണ്ഡലത്തിൻ്റെ തകരാറുകൾ) മുതലായ മാനസിക രോ​ഗം കാരണവും അന്തർമുഖത്വം ഉടലെടുക്കാം. ഇതിൽ മൂന്നാമത്തെ വിഭാ​ഗം അടിസ്‌ഥാനപരമായി അന്തർമുഖരല്ല രോഗത്തിൻ്റെ ഭാഗമാണത്. എന്നാൽ ഭൂരിഭാഗം പേരിലും അന്തർമുഖത്വം ഒരു രോഗലക്ഷണമാകണമെന്നില്ല.