ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവം, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം
1 min readതിരുവനന്തപുരം: തൃശ്ശൂർ ഒല്ലൂരിൽ വേണാട് എക്സ്പ്രസ് ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ എം പി എ എ റഹീം. കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഉത്തമന്റെ മരണത്തിന് കാരണമെന്നാണ് എ എ റഹീം ആരോപിക്കുന്നത്. റെയിൽവേ ട്രാക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന കീമാൻമാർക്ക് സ്വന്തം ജീവൻ രക്ഷിക്കാൻ സുരക്ഷാ ഉപകരണമായ ‘രക്ഷക്ക്’ നൽകണമെന്ന ആവശ്യം നിരന്തരമായി ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചിരുന്നതാണ്. ഈ ആവശ്യം ഉന്നയിച്ച് ഇന്നലെ ഡ്യൂട്ടിക്കിടെ ട്രെയിൻ ഇടിച്ച് മരിച്ച ഉത്തമനടക്കുമുള്ള തൊഴിലാളികൾ തിരുവനന്തപുരത്ത് സിഐടിയുവിന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തിയിരുന്നുവെന്നും എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ വിശദമാക്കുന്നു.