പൂരങ്ങളുടെ പൂരം കാണാൻ ട്രെയിൻ കേറിക്കോളൂ..; പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്

1 min read
SHARE

തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരം പ്രമാണിച്ച്‌ പരശുറാം എക്‌സ്പ്രസിനും ( 16649/ 16650) എറണാകുളം- കണ്ണൂർ ഇന്റർ സിറ്റി എക്‌സ്പ്രസിനും(16305/ 16306) പൂങ്കുന്നത് താത്കാലിക സ്റ്റോപ്പുകള്‍ അനുവദിച്ചു.ഇന്നും നാളെയുമാണ് സ്റ്റോപ്പുകള്‍ ഇവിടെ അനുവദിച്ചിട്ടുള്ളത്.

ഇന്ന് വൈകിട്ട് മുതല്‍ നാളെ രാവിലെ വരെ പൂങ്കുന്നം സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കും. യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്‌റ്റേഷനില്‍ വിന്യസിപ്പിക്കുമെന്നും യാത്രികർക്കാവശ്യമുള്ള കുടിവെള്ള സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.