February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
February 1, 2026

മാങ്ങാ ജ്യൂസ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, വെറൈറ്റി റെസിപ്പി ഇതാ.

SHARE

മാങ്ങാ സീസൺ ഒക്കെ തുടങ്ങിയതല്ലേ. രുചികരമായ ഒരു വെറൈറ്റി മംഗോ ജ്യൂസ് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ? കിടിലൻ റെസിപ്പി ഇതാ..

ആവശ്യ സാധനങ്ങൾ:

മാങ്ങ – പഴുത്തത് ഒരെണ്ണം
റോബസ്റ്റ പഴം – പഴുത്തത് ഒരെണ്ണം
പാല്‍ – രണ്ട് കപ്പ്
പഞ്ചസാര – നാല് സ്പൂണ്‍
സ്‌ട്രോബറി ഐസ്‌ക്രീം – ഒരു കപ്പ്
സ്‌ട്രോബറി എസ്സന്‍സ് – രണ്ടു തുള്ളി ( ആവശ്യമെങ്കിൽ മാത്രം )

ഉണ്ടാക്കുന്ന വിധം:

ജാറില്‍ മാങ്ങ കഷണങ്ങളാക്കിയതും റോബസ്റ്റാ പഴം അരിഞ്ഞതും തണുപ്പിച്ചു കട്ടിയാക്കിയ പാലും പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. അതില്‍ സ്‌ട്രോബറി എസ്സന്‍സ് കൂടി ചേര്‍ത്ത് ഒന്നുകൂടി അടിച്ച് ഒരു ബേസില്‍ പകര്‍ത്തുക. ജ്യൂസ് ഗ്ലാസില്‍ പകര്‍ന്ന് വിളമ്പുമ്പോള്‍ സ്‌ട്രോബറി ഐസ്‌ക്രീം ഒരു സ്പൂണ്‍ വെച്ച് ഓരോ ഗ്ലാസിലും ഡെക്കറേറ്റ് ചെയ്താൽ രുചി കൂടും.