February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
February 1, 2026

അവൽ വിളയിച്ചത് ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ, ഇത് പൊളിക്കും.

SHARE

മലയാളികളുടെ ഇഷ്ട പലഹാരങ്ങളിൽ ഒന്നാണ് അവൽ വിളയിച്ചത്. പഴമയുടെ രുചി ആണെങ്കിലും ചിലപ്പോൾ എത്ര തന്നെ പരീക്ഷിച്ചാലും ശെരിയാകാറില്ല. എങ്ങനെ എളുപ്പത്തിൽ രുചികരമായി അവൽ വിളയിച്ചെടുക്കാം എന്ന നോക്കാം.

ആവശ്യ സാധനങ്ങൾ:
അവൽ – 1 1/2 കപ്പ്
ശർക്കര – 1 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
വെള്ളം – 1 കപ്പ്
നെയ്യ് – 1 ടേബിൾസ്പൂൺ
എള്ള് – 2 ടീസ്പൂൺ
ഏലയ്ക്ക പൊടിച്ചത് – 1/4 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം:
ആദ്യം ശർക്കര വെള്ളം ചേർത്ത് പാനിയാക്കാൻ വെയ്ക്കുക. ഒരു നൂൽ പരുവം ആകുമ്പോൾ അരിച്ച് മാറ്റിവെയ്ക്കുക. അതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിനോടൊപ്പം ഏലക്ക പൊടിച്ചതും ചേർക്കാം. അതിലേക്ക് അവൽ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.

ശേഷം ഒരു പാനിൽ ആവശ്യത്തിന് നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ എള്ള് ചേർത്ത് വഴറ്റിയെടുക്കുക. ശേഷം ഈ കൂട്ട് അവൽ മിക്സിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അവൽ വിളയിച്ചത് റെഡി.