എറണാകുളത്ത് രണ്ടര വയസുകാരി കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ് മരിച്ചു

1 min read
SHARE

എറണാകുളത്ത് രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. വടക്കൻ പറവൂരിലെ ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹി ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള തോട്ടിൽ വീണാണ് അപകടം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെ കാൽ വഴുതി തോട്ടിൽ വീഴുകയായിരുന്നു. സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്ത് കൂടിയാണ് കുട്ടി തോട്ടിലേക്ക് വീണത്. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.