കണ്ണൂർ ചാലാട് മണലിൽ മയക്ക്‌മരുന്നും ആയുധങ്ങളുമായി സ്ത്രീയടക്കം രണ്ട് പേർ അറസ്റ്റിൽ.
1 min read

കണ്ണൂർ: മണലിലെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തയ്യിൽ സ്വദേശി സീനത്തിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ക്വാർട്ടേഴ്‌സിൽ സ്‌കൂട്ടറിൽ എത്തിയ ഷാഹിദ് അഫ്‌നാസിനെ 4 ഗ്രാമോളം കഞ്ചാവുമായും അറസ്റ്റ് ചെയ 1.40ഗ്രാം MDMA, വടിവാൾ, നഞ്ചക്ക് എന്നിവയാണ് ക്വാർട്ടേഴ്‌സിൽ നിന്നും പിടിച്ചത് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.ടൗൺ എസ് ഐ മാരായ വി വി ദീപ്‌തി, കെ അനുരൂപ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
