ഉലകനായകൻ ഇനി ‘അമ്മ’ അംഗം; വരവേറ്റ് മലയാള സിനിമ
1 min read

മലയാള താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുത്ത് ഉലകനായകൻ കമൽഹാസൻ. മെമ്പർഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി നടനും ‘അമ്മ’യിലെ ജനറൽ സെക്രട്ടറി സിദ്ദിഖ് കമൽ ഹാസന് മെമ്പർഷിപ്പ് നൽകി സ്വാഗതം ചെയ്തു. അമ്മയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പുതിയ വാർത്ത പങ്കുവെച്ചത്. ഇന്ന് റിലീസിനെത്തിയ കമൽ ഹാസന്റെ പുതിയ ചിത്രം ഇന്ത്യൻ 2ന് ആശംസകൾ നൽകുന്നതായും കുറിച്ചിട്ടുണ്ട്. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യ ഭാഗം തന്ന ആവേശം രണ്ടാം ഭാഗത്തിൽ നൽകുന്നതിൽ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
