July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

കേരള വ്യാപാരി വ്യവസായി സമിതി ഉളിക്കൽ യൂണിറ്റ് കൺവെൻഷനും വ്യാപാരി മിത്ര കാർഡ് വിതരണവും

1 min read
SHARE

ഉളിക്കൽ: കേരള വ്യാപാരി വ്യവസാ സമിതി2025 ഫെബ്രുവരി മാസം 13ന് പാർലമെൻറ് മാർച്ച് നടത്തുന്നതിന്റെ പ്രചരണാർത്ഥം സംസ്ഥാന കമ്മിറ്റി 20025 ജനുവരി 13 മുതൽ 25ാംതീയതി വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ വ്യാപാര സന്ദേശയാത്ര നടത്തുന്നു.
2025 ജനുവരി14ാംതീയതി 4 മണിക്ക്ഇരിട്ടിയിൽ വച്ച് നടക്കുന്ന ജാഥ സ്വീകരണ പരിപാടി വൻ വിജയപ്രദമാക്കുന്നതിന് വേണ്ടി ഉളിക്കൽ യൂണിറ്റ് കൺവെൻഷൻ രാവിലെ 11 മണിക്ക് ലിസ്കോ വായനശാലയിൽ ഇരിട്ടി ഏരിയ പ്രസിഡൻറ് പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

ഉളിക്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് അംഗമായമനോജ് നാദവും മറ്റ് അംഗങ്ങളായ സജി ജാസ്മിൻ അനിൽ വീണ എന്നിവർവ്യാപാരി വ്യവസായി ഏകോമനസമിതിയിൽ നിന്നും രാജിവെച്ച് കേരള വ്യാപാരി വ്യവസായി സമിതിയിൽചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. ഇവർക്ക് കേരള വ്യാപാരി വ്യവസായ സമിതി യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് ഒ.വിജേഷ് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ചടങ്ങിൽ വ്യാപാരി മിത്ര കാർഡും വിതരണം ചെയ്തു. ഇരിട്ടി ഏരിയ ട്രഷററും ഉളിക്കൽ യൂണിറ്റ് സെക്രട്ടറിയുമായ റസാക്ക് ഉളിക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻറ് ബിനു മുട്ടത്തിൽ അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഉണ്ണികൃഷ്ണൻ സുദിനം, ബിനു വരമ്പുങ്കൽ മാട്ടറ എന്നിവർ സംസാരിച്ചു. രാജേഷ് എ.എൻ ചടങ്ങിന് നന്ദി അർപ്പിച്ചു.