സംഘര്‍ഷ സാധ്യത: വടകര ടൗണില്‍ കൊട്ടിക്കലാശത്തിന് അനുമതിയില്ല

1 min read
SHARE

ലശ്ശേരി:വടകര ടൗണില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് അനുമതിയില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം.വടകര സ്ഥാനാര്‍ഥികളെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ശക്തമായ പോരാണ് നടക്കുന്നത്. ഇത് കൊട്ടിക്കലാശത്തില്‍ പ്രതിഫലിച്ചേക്കാനുള്ള സാഹചര്യം കണക്കിലെടുത്താനാണ് ജില്ലാ ഭരണകൂടം സുരക്ഷാ തീരുമാനമെടുത്തത്.

 

വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശാഫി പറമ്പിലും സി പി എം സ്ഥാനാര്‍ഥി കെ കെ ശൈലജയും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായാണ് ഇരു മുന്നണികളും പ്രചാരണം കൊഴുപ്പിക്കുന്നത്.

ഇതിനിടെ ശാഫി പറമ്പിലിനെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നവമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ സ്ഥാനാര്‍ഥിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍, മോര്‍ഫ് ചിത്രങ്ങള്‍, വ്യാജ വീഡിയോകള്‍ എന്നിവ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. തനിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആരോപണം ഉന്നയിച്ച കെ കെ ശൈലജ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശാഫി പറമ്പിലും വക്കീല്‍ നോട്ടീസ്