January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 5, 2026

വിനീത് ശ്രീനിവാസന്റെ ആക്ഷൻ ഫ്ലിക്ക് ; കരത്തിന്റെ ട്രെയ്‌ലർ പുറത്ത്

SHARE

നോബിൾ ബാബു തോമസിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ആക്ഷൻ അഡ്വെഞ്ചർ ചിത്രം കരത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ആക്ഷൻ രംഗങ്ങൾക്കൊണ്ടും വൈകാരിക മുഹൂർത്തങ്ങൾക്കൊണ്ടും സമ്പന്നമായ ട്രെയ്‌ലർ സരിഗമ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്.

“കരം എനിക്ക് നൽകിയത് ആദ്യ ചിത്രം ചെയ്തത് പോലൊരു അനുഭവമാണ്. തിരയ്ക്ക് ശേഷം ഞാൻ മറ്റൊരു സംവിധായകന്റെ ഒപ്പം ജോലി ചെയ്തത് കരത്തിലാണ്‌. മൊത്തത്തിൽ എന്റെ കംഫർട്ട് സ്‌പേസിൽ നിന്ന് മാറിയിട്ടുള്ള സീനുകൾ ഞാൻ ഈ ചിത്രത്തിനായി ഷൂട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല കണ്ട് നിൽക്കാൻ ബുദ്ധിമുട്ടുള്ള ചില രംഗങ്ങൾ കട്ട് ചെയ്യേണ്ടി പോലും വന്നു” വിനീത് ശ്രീനിവാസൻ പറയുന്നു.

നായകനായ നോബിൾ ബാബു തോമസ് തന്നെ തിരക്കഥ തയ്യാറാക്കിയിരിക്കുന്ന കരത്തിൽ മനോജ് കെ ജയൻ, ജോണി ആന്റണി, ബാബുരാജ്, കലാഭവൻ ഷാജോൺ, രേഷ്മ സെബാസ്റ്റ്യൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം കേരളം ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകൻ ഇവാൻ വുക്കോമാനോവിച്ചാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്.

വിനീത് ശ്രീനിവാസനും, വിശാഖ് സുബ്രമണ്യവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്മാനാണ്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രഞ്ജൻ എബ്രഹാമാണ്. ചിത്രം സെപ്റ്റംബർ 25ന് റിലീസ് ചെയ്യും.