പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിന് അപേക്ഷിക്കാം
1 min read

പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഫോം 12ല്‍ തിരഞ്ഞെടുപ്പിന് ഏഴു ദിവസം മുൻപ് വരണാധികാരിക്ക് അപേക്ഷ സമർപ്പിക്കണം.വോട്ടർ പട്ടികയില്‍ പേരുള്ള മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഫോം 12A ല്‍ തിരഞ്ഞെടുപ്പിന് നാലു ദിവസം മുൻപുവരെ അപേക്ഷ സമർപ്പിക്കാം. വരണാധികാരികള്‍ അപേക്ഷകന് ഫോം 12B ല്‍ ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് നല്‍കും.
