കേന്ദ്ര ബജറ്റിലെ മഖാനയെന്താന്നറിയണോ? ഫിറ്റ്‌നസ് പ്രേമികളിതിലേ.. ഇതിലേ
1 min read

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറാണ് കേന്ദ്ര ബജറ്റിലെ താരം.. ബിജെപിക്ക് താങ്ങായി നില്‍ക്കുന്ന സഖ്യകക്ഷി ഭരിക്കുന്ന നിതീഷ് കുമാറിന്റെ സ്വന്തം നാടിന് വാരിക്കോരി സഹായിക്കുമ്പോള്‍, ബജറ്റില്‍ സുപ്രധാന പ്രഖ്യാപനമായ മഖാന ബോര്‍ഡിനെ പറ്റി ചില സംശയങ്ങള്‍ ഉണ്ടാകാം. എന്താണീ മഖാന.. സസ്യാഹാരികളുടെ ഫേവറ്റിറ്റ്… പ്രോട്ടീനാണ് മഖാനയെന്ന താരമവിത്ത്.. അതായത് ഫിറ്റനസ് കാത്തുസൂക്ഷിക്കുന്നവരുടെ ഫസ്റ്റ് പ്രയോറിറ്റി. മഖാനെ അറിയില്ലെങ്കില്‍ ഒന്നും ഓര്‍മിപ്പിക്കാം.. സെറോദയുടെ സഹസ്ഥാപകവും സംരഭകനുമായ നിഖില്‍ കാമത്ത് ഇന്ത്യയുടെ ഏറ്റവും വലിയ ആഗോള കയറ്റുമതിയായി മഖാന മാറുമെന്ന് പ്രവചിച്ചിരുന്നു.. ഓര്‍ക്കുന്നുണ്ടോ?
ഫ്‌ളേവര്‍ ചേര്‍ത്തും ചേര്‍ക്കാതെയും ലഭിക്കുന്ന മഖാന പോഷകങ്ങളുടെ കലവറയാണ്. കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുള്ള താമരവിത്തില്‍ കലോറി വളരെ കുറവാണെന്നതാണ് മറ്റൊരു കാര്യം. ശരീരഭാരം ഒരു പ്രശ്‌നമാണെങ്കില്‍ അതിനൊരു കിടിലന്‍ പരിഹാരമാണീ മഖാന. വിശപ്പ് നിയന്ത്രിക്കാന്‍ കഴിവുള്ള ഫൈബറുകളാല്‍ സമ്പുഷ്ടമായ മഖാന ഫിറ്റ്‌നസ് പ്രേമികളുടെ ഫേവറിറ്റ് ഡിഷ് ആയതില്‍ ഇനി അതിശയിക്കണ്ട!
സൂപ്പര്‍മാര്‍ക്കറ്റുകളിലെ സ്ഥിരം സാന്നിധ്യായ മഖാനയില്‍ പൂരിത കൊഴുപ്പും കൊളസ്‌ട്രോളുമെല്ലാം ചെറിയ അളവിലേയുള്ളു. നാരുകള്‍ അടങ്ങിയതിനാല്‍ ദഹനം ക്രമീകരിക്കാനും കഴിയുന്ന മഖാന ഹൃദയത്തിനും എല്ലുകള്‍ക്കും നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ കാര്‍ബോഹൈഡ്രേറ്റ് ഫൈബര്‍ എന്നിങ്ങനെ എല്ലാം അടങ്ങിയ മഖാന നിങ്ങളെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഐറ്റം കൂടിയാണ്.
