August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 13, 2026

എന്ത് തരം ഭാഷയാണിത്’, സൂരജ് പാലക്കാരന് സുപ്രീംകോടതിയുടെ വിമർശനം

SHARE

യൂ ട്യൂബര്‍ സൂരജ് പാലക്കാരനെതിരായ പോക്‌സോ കേസിലെ നടപടികള്‍ സുപ്രീം കോടത സ്റ്റേ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനായിരുന്നു കേസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൂരജ് പാലാക്കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടിയുണ്ടായത്.അതേ സമയം, യൂട്യൂബില്‍ സൂരജ് പാലാക്കാരന്‍ ഉപയോഗിക്കുന്ന ഭാഷയെ സുപ്രീം കോടതി വിമര്‍ശിച്ചു. എന്ത് തരം ഭാഷയാണ് ഉപയോഗിക്കുന്നതെന്ന് കോടതി ചോദ്യം ഉയർത്തി. ജസ്റ്റിസ് മാരായ സൂര്യകാന്ത്, എന്‍കെ സിങ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ചോദ്യം ഉയർത്തിയത്.