വൈറ്റ് കോളർ ഭീകരവാദം: അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ 139 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി, 54 ഏക്കർ ഭൂമി ഉൾപ്പെടെ 140 കോടി രൂപയുടെ സ്വത്തുക്കക്കളാണ് കണ്ടുകെട്ടിയത്. സിദ്ദിഖിയും കുടുംബാംഗങ്ങളും സർവകലാശാലയിലും അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിലും നടത്തിയ സാമ്പത്തിക ക്രമക്കേടുകളിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു.
യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അൽ-ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധമുള്ള ഒമ്പത് സ്ഥാപനങ്ങളുമായി സിദ്ദിഖിക്ക് ബന്ധമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.
യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകളിലെ കാറ്ററിംഗ്, കാമ്പസിലെ കെട്ടിടങ്ങളുടെ നിർമ്മാണം എന്നിവയ്ക്കുള്ള കരാറുകൾ സിദ്ദിഖിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ നേടിയതായി ആരോപിക്കപ്പെടുന്നു. ഭൂമി ഏറ്റെടുക്കുന്നതിനായി ചാരിറ്റബിൾ ട്രസ്റ്റ് സർവകലാശാല ഫണ്ടുകൾ വകമാറ്റിയതായും ആരോപണമുണ്ട്.
ഫരീദാബാദ് വൈറ്റ് കോളർ ഭീകര മൊഡ്യൂളിനെക്കുറിച്ചുള്ള അന്വേഷണവുമായി കള്ളപ്പണം വെളുപ്പിക്കൽ കേസ് ബന്ധപ്പെട്ടിരിക്കുന്നു. അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നതോ പഠിക്കുന്നതോ ആയ ഡോക്ടർമാരാണ് ഭീകരവാദക്കേസിൽ ഉൾപ്പെട്ടത്.

