May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 12, 2025

ജോലിക്ക് പോയ ഭാര്യ കാമുകനൊപ്പം വസ്ത്രക്കടയിൽ, പിന്തുടർന്ന ഭർത്താവ് കണ്ടു, തർക്കം; കൊന്ന് കത്തിച്ചു

1 min read
SHARE

 

ജയ്പുർ: ജയ്പുരിൽ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ തല്ലിക്കൊന്നു. ശേഷം ഇരുവരും ചേർന്ന് മൃതദേഹം ചാക്കിൽ കെട്ടി ബൈക്കിൽ കൊണ്ടുപോയി കാട്ടിലെത്തിച്ച് കത്തിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം ബൈക്കിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.ധന്നലാൽ സൈനി ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ഗോപാലി ദേവയും കാമുകൻ ദീൻദയാൽ കുശ്വാഹയും ചേർന്നാണ് കൊലപ്പെടുത്തിയത്. പച്ചക്കറി വിൽപ്പനക്കാരനായിരുന്നു ധന്നലാൽ സൈനി.ഗോപാലി ദേവിയും കുശ്വാഹയും കഴിഞ്ഞ അഞ്ച് വർഷമായി അടുപ്പത്തിലെന്നാണ് വിവരം. ഒരു ഫാക്ടറിയിലാണ് താൻ ജോലി ചെയ്യുന്നതെന്നാണ് ഭർത്താവ് ധന്നലാൽ സൈനിയോട് കള്ളം പറഞ്ഞിരുന്നത്. കുശ്വാഹ ഒരു വസ്ത്ര വ്യപാര സ്റ്റോറിലായിരുന്നു ജോലി ചെയ്തിരുന്നു.

ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സൈനി, കഴിഞ്ഞ ശനിയാഴ്ച ഗോപാലി ദേവി ജോലിക്ക് പോകുമ്പോൾ പിന്തുടരുകയായിരുന്നു. ഫാക്ടറിയിലാണ് ജോലി ചെയ്യുന്നതെന്ന് പറഞ്ഞ ഗോപാലി ദേവി വസ്ത്ര വ്യാപാര കേന്ദ്രത്തിലേക്കായിരുന്നു കയറിച്ചെന്നത്. പതിഞ്ഞു നോക്കിയപ്പോൾ സൈനി കണ്ടത് ഭാര്യയും കാമുകനും ചേർന്ന് നിൽക്കുന്നതാണ്. ഇത് കണ്ട സൈനി പ്രകോപിതനായി.ഇവിടെ നിന്ന് മാറ്റാനെന്നോണം പ്രതി ഇയാളെ മറ്റൊരു കടയിലെ മുകൾ നിലയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് സൈനിയുടെ തലയിൽ പൈപ്പ് കൊണ്ട് ഇടിക്കുകയും കഴുത്തിൽ കയറ് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിയേറ്റപ്പോൾ തന്നെ ഇയാൾ കൊല്ലപ്പെട്ടിരിക്കാം എന്ന് പോലീസ് പറയുന്നു.സൈനിയുടെ മൃതദേഹം ചാക്കിലാക്കി മോട്ടോർസൈക്കിളിൽ കൊണ്ടുപോയി കാട്ടിൽ തള്ളുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വലിയ ചാക്കുമായി ഇരുവരും ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

റിങ് റോഡിനടുത്ത് വെച്ച് മൃതദേഹം പുറത്തെടുത്ത് കത്തിക്കാൻ തുടങ്ങി. എന്നാൽ ഈ സമയത്ത് അപ്രതീക്ഷിതമായി ഒരു കാർ എത്തിയതോടെ ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ മൃതദേഹത്തിന്റെ പകുതി ഭാഗവും കത്തിക്കരിഞ്ഞിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് ഇത് ആരുടെ മൃതദേഹമാണെന്ന് കണ്ടെത്താൻ സാധിച്ചതെന്ന് ഡിസിപി ആനന്ദ് പറഞ്ഞു.