ലഹരി ബന്ധങ്ങൾ ഇല്ലാത്തവരുമായി മാത്രമേ വിവാഹം അനുവദിക്കൂ’; കടുത്ത തീരുമാനങ്ങളുമായി മഹല്ല് കമ്മറ്റികൾ
1 min read

ലഹരി വ്യാപനത്തിൽ കടുത്ത തീരുമാനങ്ങളുമായി മഹല്ല് കമ്മറ്റികൾ. ലഹരിക്കെതിരെ സംരക്ഷണ വലയം തീർക്കാൻ പുതുപ്പാടിയിൽ ചേർന്ന മഹല്ല് കമ്മിറ്റി യോഗം തീരുമാനിച്ചു. ലഹരി ഉപയോഗിക്കുന്നവർക്ക് വിവാഹം നടത്തികൊടുക്കില്ലെന്നും പുതുപ്പാടിയിൽ ചേർന്ന മഹല്ല് കമിറ്റി അംഗങ്ങളുടെ യോഗത്തിൽ ധാരണയായി.
ലഹരിയ്ക്ക് അടിമയായവരുടെ ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുത്ത തീരുമാനങ്ങൾ എടുത്തത്. മഹല്ല് കമ്മിറ്റിക്ക് കീഴിൽ നടക്കുന്ന വിവാഹങ്ങൾ ലഹരി ഉപയോഗം ഇല്ലാത്തവരുമായി മാത്രമാക്കും. പെൺകുട്ടികളുടെ സൗഹൃദങ്ങൾ അപകടം വിളിച്ചു വരുത്താതിരിക്കാൻ ബോധവൽകരണം നടത്തും. ഫലപ്രദമായ പാരന്റിംഗ് എങ്ങനെ വേണമെന്ന് മഹല്ല് തലത്തിൽ പരിശീലനം നൽകും. സമൂഹത്തെ വെല്ലു വിളിച്ച് ലഹരിയുമായി നടക്കുന്നവരെ മഹല്ലിൽ ബഹിഷ്കരിക്കും എന്നിവയാണ് തീരുമാനങ്ങൾ.ലഹരിക്കെതിരെ മഹല്ല് തലത്തിൽ ബഹുജന കൂട്ടായ്മ രൂപീകരിക്കനും പുതുപ്പാടിയിൽ ചേർന്ന യോഗത്തിൽ തീരുമാനം എടുത്തത്. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരും പോലീസും നടത്തുന്ന നടപടികളോട് സർവ്വ തലത്തിലും സഹകരിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ലഹരി ഉപയോഗത്തെത്തുടർന്ന് നിരവധി അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. ഇതോടെയാണ് മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശക്തമായ നടപടി തുടങ്ങിയത്.
