കാട്ടാള വനനിയമം പിൻവലിക്കണം; രാഷ്ട്രീയ കിസാൻ മഹാസംഘ്
1 min read

മാനന്തവാടി: ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന പൗരൻ്റെ അവകാശങ്ങളും ഡി.കെ. ബസു Vs സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ എന്ന കേസ്സിൻ്റെ വിധിന്യായത്തിൽ സുപ്രീം കോടതി അറസ്റ്റ് സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേങ്ങൾ പൂർണ്ണമായും ലംഘിച്ചുകൊണ്ടും പൗരാവകാശം നിഷേധിച്ചുകൊണ്ടും, പോലീസിനേക്കാൾ കൂടുതൽ അധികാരങ്ങൾ ഫോറസ്റ്റ് ജീവനക്കാർക്ക് നൽകിക്കൊണ്ടും സംസ്ഥാന വനം വകുപ്പ് തയ്യാറാക്കിയ 1961-ലെ വനം നിയമ ഭേദഗതി പൂർണ്ണമായും തള്ളിക്കളയണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ മൗലീകാവകാശം നിഷേധിച്ചു കൊണ്ട് തയ്യാറാക്കിയിരിക്കുന്ന കാട്ടാള വനംഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച സംസ്ഥാന തല പ്രക്ഷോഭത്തിൻ്റെ ഉത്ഘാടനം മാനന്തവാടി ഡി.എഫ്. ഒ ഓഫീസിനു മുൻപിൽ നടന്നു. എസ്. ഐ. റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥൻ മാത്രമേ കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാൻ പാടുള്ളു എന്ന നിയമം മാറ്റിക്കൊണ്ട് ഏതൊരു ബീറ്റു ഫോറസ്റ്റ് കാർക്ക് പോലും ആരേയും എവിടെ വച്ചും അറസ്റ്റു ചെയ്യാമെന്ന് സമയപരിധി ഇല്ലാതെ കസ്റ്റഡിയിൽ വയ്ക്കാം എന്നും വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരുന്നത് ഫോറസ്റ്റ് കാർക്ക് ഇഷ്ടമില്ലാത്ത കർഷക കരേയും സാധാരണക്കാരേയും കള്ളക്കേസ്സിൽ കുടുക്കാൻ സാഹചര്യമൊരുക്കും ഇത് അനുവദിക്കാൻ കഴിയില്ല 2019- ഡിസംബർ മാസം ഇതേ കരട് ബില്ല് കൊണ്ടുവന്നപ്പോൾ ശക്തമായ കർഷക പ്രതിക്ഷേധത്തെ തുടർന്ന് പിൻവലിച്ച ശേഷം ഇപ്പോൾ 5 വർഷം കഴിഞ്ഞ് അതേ ബില്ല് കൊണ്ട് വരുന്നത് ആരേ തൃപ്തിപ്പെടുത്താനാണെന്ന് സർക്കാർ വ്യക്തമാക്കണം രാഷ്ട്രീയ കിസാൻ മഹാ സംഘ് ആവശ്യപ്പെട്ടു.
