January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 7, 2026

ആരോഗ്യ രംഗത്ത് യോഗയെ ഉൾപ്പെടുത്തും: മുഖ്യമന്ത്രി

SHARE

ടൂറിസത്തിലും കേരളം മുന്നിട്ട് നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി. കേരളം വൈവിധ്യമായ ഭൂപ്രകൃതി കൊണ്ട് സമ്പുഷ്ടമാണ്. 10 വർഷം കൊണ്ട് സ്പോർട്സിൽ സമ്പൂർണ സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 49 മത് സീനിയർ നാഷണൽ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യ രംഗത്ത് യോഗയെ ഉൾപ്പെടുത്തും. ഒരു കായിക അഭ്യാസ മുറയെന്ന നിലയ്ക്ക് യോഗ പരിശീലിപ്പിക്കാൻ ശ്രമിക്കുന്നു . വയോജന ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി തദ്ദേശ തലത്തിൽ യോഗ ക്ലബ്ബുകൾ ആരംഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല സമാനതകളില്ലാത്ത നേട്ടങ്ങളുമായി കുതിപ്പു തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എട്ടു വർഷങ്ങൾക്കിടയിൽ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ സ്വപ്നതുല്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ നമുക്കു സാധിച്ചുവെന്നും പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വിദ്യാലയങ്ങളെ ആധുനികവൽക്കരിച്ചും പഠന സമ്പ്രദായങ്ങൾ നവീകരിച്ചുമാണ് കേരളം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കുറിച്ചു. അദ്ദേഹം പഠിച്ച പെരളശ്ശേരി എ.കെ.ജി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വിവരം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ നേട്ടം വിവരിച്ചത്.