June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

ജീവിതത്തിലേക്ക് തിരിച്ചു വന്നതിൽ സന്തോഷം’; ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു

SHARE

കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് പരുക്ക് പറ്റി ചികിത്സയിൽ കഴിയുകയായിരുന്ന ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് എംഎൽഎ ആശുപത്രി വിട്ടത്.

അപകടത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നതിൽ സന്തോഷമുണ്ടെന്നും അപകടത്തെ കുറിച്ച് ഓർമ ഇല്ലെന്നും ഡോക്ടർമാരും നേഴ്സ്മാരും തന്നെ ചേർത്തുപിടിച്ചുവെന്നും ഉമാ തോമസ് പ്രതികരിച്ചു. ഉമാ തോമസിൻ്റേത് അത്ഭുത രക്ഷപെടൽ ആയിരുന്നുവെന്ന് റിനൈ മെഡി സിറ്റി മെഡിക്കൽ ഡയറക്ടർ ഡോ കൃഷ്ണനുണ്ണി പ്രതികരിച്ചു. എംഎൽഎയ്ക്ക് ഒരു മാസം കൂടി വിശ്രമം വേണ്ടി വരുമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

 

ഡിസംബർ 29നാണ് കലൂർ സ്റ്റേഡിയത്തിൽ സ്റ്റേജിൽ നിന്നും വീണ് എംഎൽഎയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയത്. സംഭവത്തെത്തുടർന്ന് കലൂരിൽ നടന്ന നൃത്ത പരിപാടിയും ഇതുമായി ബന്ധപ്പെട്ട പണമിടപാടുമടക്കം വലിയ വിവാദമായി മാറിയിരുന്നു.സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കെതിരെ ഹൈക്കോടതി അടക്കം രംഗത്ത് വന്നിരുന്നു.ഒരാൾ വീണ് ഗുരുതരമായി പരിക്കേറ്റിട്ടും, എന്തുകൊണ്ട് പരിപാടി കുറച്ചുനേരത്തേക്ക് എങ്കിലും നിര്‍ത്തിവെച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. മനുഷ്യത്വം എന്നൊന്നില്ലേയെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് തുറന്നടിച്ചിരുന്നു.