July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

അനാവശ്യ മെയിലുകൾ ഇനി അണ്‍സബ്സ്‌ക്രൈബ് ചെയ്യാം; പുതിയ മാറ്റത്തിനൊരുങ്ങി ഗൂഗിൾ

1 min read
SHARE

ആവശ്യമില്ലാത്ത മെയിലുകൾ എളുപ്പത്തിൽ അണ്‍സബ്സ്‌ക്രൈബ് ചെയ്യാനുള്ള ഓപ്‌ഷൻ ആഡ് ചെയ്യാനൊരുങ്ങി ഗൂഗിൾ. ജിമെയിലിന്റെ മൊബൈൽ, വെബ് പതിപ്പുകളിൽ ഈ സേവനം ലഭ്യമാക്കാനാണ് തീരുമാനം. ഗൂഗിള്‍ വര്‍ക്ക്സ്പേസ് അപ്ഡേറ്റ് വഴിയാണ് പുതിയ മാറ്റങ്ങളെക്കുറിച്ച് ഗൂഗിൾ അറിയിപ്പ് നൽകിയത്. ഉപഭോക്താക്കളെ സംബന്ധിച്ച് അനാവശ്യ ഇമെയിലുകൾ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് ഉപയോക്താക്കളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്ന പുതിയ അപ്‌ഡേഷനുകൾ പ്രഖ്യാപിച്ചതെന്ന് കമ്പനി പറഞ്ഞു. വെബിലെ ത്രെഡ് ലിസ്റ്റിൽ ഹോവർ പ്രവർത്തനങ്ങളിലേക്ക് അണ്‍സബ്സ്‌ക്രൈബ് ബട്ടണ്‍ നീക്കുകയാണെന്നും വെബിലും മൊബൈലിലും ജിമെയിലിലെ അനാവശ്യ ഇമെയിലുകളില്‍ നിന്ന് അണ്‍സബ്സ്‌ക്രൈബ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിന് പുതിയ വഴികള്‍ അവതരിപ്പിക്കുകയാണെന്നും കമ്പനി അറിയിച്ചു. അണ്‍സബ്സ്‌ക്രൈബ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍, മെയിലിങ് വിലാസത്തില്‍ നിന്ന് ഉപയോക്താവിന്റെ വിലാസം നീക്കം ചെയ്യുന്നതിനായി ജിമെയില്‍ അയച്ചയാള്‍ക്ക് ഒരു http അഭ്യര്‍ത്ഥന അല്ലെങ്കില്‍ ഇമെയില്‍ ലഭിക്കും. ഉപയോക്താവിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ അണ്‍സബ്സ്‌ക്രൈബ് ബട്ടനും ചേര്‍ക്കും. ഒറ്റ ക്ലിക്ക് അണ്‍സബ്സ്‌ക്രൈബ് ലിങ്ക് ഫെബ്രുവരിയോടെ നടപ്പാക്കാൻ ബള്‍ക്കായി ഇമെയില്‍ അയക്കുന്നവരോട് ഗൂഗിള്‍ ആവശ്യപ്പെടും എന്നും സൂചനയുണ്ട്. സ്പാം റിപ്പോര്‍ട്ട് ചെയ്യുക, അണ്‍സബ്സ്‌ക്രൈബ് ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ നിലവിലുണ്ട്. ജിമെയിലിന്റെ പരിഷ്കരിച്ച നയങ്ങളനുസരിച്ച് പ്രവർത്തന രഹിതമായിട്ടുള്ള ഗൂഗിൾ അക്കൗണ്ടുകൾ മാസങ്ങൾക്ക് മുൻപ് നീക്കം ചെയ്ത തുടങ്ങിയിരുന്നു. രണ്ട് വര്‍ഷത്തിലധികം ഉപയോഗിക്കാത്തതോ ലോഗിന്‍ ചെയ്യാത്തതോ ആയ അക്കൗണ്ടുകളും അതിലെ വിവരങ്ങളും നീക്കം ചെയ്യാനായിരുന്നു ഗൂഗിളിന്റെ തീരുമാനം. ഇതാണ് ഗൂഗിളിൽ അവസാനമായി ഉണ്ടായ അപ്‌ഡേഷൻ.