പെണ്ണുങ്ങൾക്ക് വണ്ടിയോടിക്കാൻ അറിയില്ലെന്ന’ വാദത്തെ ഒറ്റക്ക് ‘വളച്ചൊടിച്ച്’ യുവതി; വൈറലായി വീഡിയോ

1 min read
SHARE

പെണ്ണുങ്ങൾക്ക് വണ്ടിയോടിക്കാൻ അറിയില്ലെന്ന് പറഞ്ഞവരെ ഇങ്ങു വിളിക്കണം. എന്നിട്ട് ഈ വീഡിയോ കാണിച്ചു കൊടുക്കണം’. സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോക്ക് താഴെ വന്ന കമന്റാണിത്. കമന്റ് അക്ഷരം പ്രതി ശെരിയാണ്. കാരണം വീഡിയോ കണ്ട നെറ്റിസൺസിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഒരു പാർക്കിങ് സ്പോട്ടിൽ കുടുങ്ങിയ കാർ നിഷ്പ്രയാസം വളച്ചെടുക്കുന്ന യുവതിയുടെ കൈവിരുത്. ഇൻസ്റ്റഗ്രാമിലെ പ്രമുഖ മീം ആൻഡ് ന്യൂസ് ഷെയറിങ് പേജായ പ്യുബിറ്റിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മൂന്ന് കാറുകൾ മുട്ടിയുരുമ്മി കിടക്കുന്നത് വീഡിയോയിൽ കാണാം. മധ്യത്തിലുള്ളത് ഒരു വമ്പൻ എസ് യു വിയാണ്. ആരും തലയിൽ കൈ വച്ചുനോക്കുന്ന ഈ അവസ്ഥയിലും കൂളായി വണ്ടിയിൽ കയറിയ യുവതി, ഒരിഞ്ചു പോലും ഇടമില്ലാത്ത പാർക്കിംഗ് സ്പോട്ടിൽ നിന്നും മുന്നോട്ടും പിന്നോട്ടും വാഹനം ചലിപ്പിച്ച് അതിവിദഗ്‌ധമായി ഊരിപ്പോകുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.

 

നിരവധി പേരാണ് യുവതിയുടെ ഡ്രൈവിംഗ് സ്കില്ലിനെ പുകഴ്ത്തിക്കൊണ്ട് എത്തിയത്. ‘സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യാനറിയില്ല’ എന്ന ചിലരുടെ വാദത്തെ ഒറ്റക്ക് ‘വളച്ചൊടിച്ചു’ എന്നാണ് ഒരു കമന്റ്. ഹോട്ട് വീൽസ് അടക്കമുള്ളവർ യുവതിയെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്‍റുകളുമായെത്തി.