എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റില്‍; ഒരാള്‍ ഓടിരക്ഷപ്പെട്ടു.

1 min read
SHARE

ശ്രീകണ്ഠപുരം: സ്‌കൂട്ടറില്‍ മാരക മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവിനെ ശ്രീകണ്ഠപുരം റേഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഓടി രക്ഷപ്പെട്ട കൂട്ടാളിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. ശ്രീകണ്ഠപുരം ഓടത്തുപാലം കാവിന്‍മൂലയിലെ കോഴിപ്പറമ്ബന്‍ വീട്ടില്‍ ടി.കെ. ഉബൈദിനെയാണ് (32) ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇയാളുടെ പക്കല്‍നിന്ന് 360 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കൂടെയുണ്ടായിരുന്ന ശ്രീകണ്ഠപുരം സി.എച്ച്‌ നഗറിലെ മീത്തലകത്ത് വീട്ടില്‍ റാഷിദ് (32) എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ അസി. ഇന്‍സ്‌പെക്ടര്‍ കെ.പി. വിജയന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെങ്ങളായി അരിമ്ബ്ര ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് വലയിലായത്.