August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 6, 2026

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി.

SHARE

 

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്‌ച നടത്തി.

പോയിന്റ് ഓഫ് കാള്‍ പദവി ലഭ്യമാക്കുന്നതിനും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനും ചരക്കു ഗതാഗതം ശക്തിപ്പെടുത്തുന്നതിനും ഉപയുക്തമാകുന്ന നിര്‍ദേശങ്ങള്‍ എംപി മന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ചു. വടക്കേ മലബാറിന്റെ സമഗ്ര വികസനം സാധ്യമാകുന്ന പ്രവേശന കവാടമായി കണ്ണൂര്‍ വിമാനത്താവളം വികസിക്കേണ്ടതിന്റ ആവശ്യകത സദാനന്ദന്‍ മാസ്റ്റര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അനുഭാവപൂര്‍ണമായ നടപടികള്‍ സ്വീകരിക്കുമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പ് നല്‍കി. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.