August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 6, 2026

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

SHARE

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊല്ലൂർ മൂകാംബികയിലും, കാസർകോട് കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും പ്രത്യേക പൂജ നടത്തി. ക്ഷേത്രത്തിലെ പൂജയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.കാർത്തിക പൂജയും, കാണിക്ക സമർപ്പണവും നടന്നു. കൊല്ലൂരിൽ മണി, നാക്ക്, നാരായം എന്നിവ സമർപ്പിച്ച് പൂജ ചെയ്തു. കൊല്ലൂരിൽ മഹാ പൂജയും, കാസർകോട് രംഗ പൂജയും പിന്നീട് നടക്കും.2018 ലെ ദേവപ്രശ്നത്തിലാണ് ദോഷങ്ങൾ കണ്ടെത്തിയത്. എന്നാൽ പൂജകൾ നടത്തിയിരുന്നില്ല. സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ‌ വിവാദങ്ങൾ ഉണ്ടായതോടെയാണ് പൂജകൾ ചെയ്യാൻ ദേവസ്വം തീരുമാനിച്ചത്. കേരളത്തിലെ 25 ക്ഷേത്രങ്ങളിലായിരിക്കും പരിഹാര ക്രിയകൾ. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി എസ് ശാന്തകുമാറിന്റെ നേതൃത്വത്തിലാണ് പരിഹാര ക്രിയകൾ. ബാക്കിയുള്ള ക്ഷേത്രങ്ങളിലും ഉടൻതന്നെ പൂജകൾ നടക്കുമെന്നാണ് റിപ്പോർട്ട്.