കളിച്ചത് മതി, സ്‌കൂള്‍ തുറക്കാറായി’ സ്‌കൂള്‍ പ്രവേശനോത്സവ തീയതി പ്രഖ്യാപിച്ചു, ഈ വട്ടം ഒരു പ്രത്യേക പിരീഡും
1 min read

വേനലവധിക്ക് പിന്നാലെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു. ജൂണ്‍ ഒന്ന് ഞായറാഴ്ചയായതിനാല്‍ രണ്ടിനാവും ഈ തവണ സ്‌കൂള്‍ തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.സ്‌കൂള്‍ തുറന്ന് ആദ്യ രണ്ടാഴ്ച ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ നിര്‍ദേശം ഉള്‍പ്പെടുത്താന്‍ തീരുമാനമായി. രണ്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് മാര്‍ഗ നിര്‍ദേശം നല്‍കുക. നിയമബോധം, ശുചിത്വം, പൊതുബോധം, ലഹരിക്കെതിരെബോധവത്കരണം, സൈബര്‍ അവബോധം, പൊതുനിരത്തിലെ നിയമങ്ങള്‍ തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശത്തിലടങ്ങുന്നത്.ജൂണ്‍ മൂന്നിന് ആരംഭിച്ച് ജൂണ്‍ 13 വരെ സര്‍ക്കുലര്‍ അനുസരിച്ച് ക്ലാസുകള്‍ നടത്തണമെന്നാണ് നിര്‍ദേശം. ഇതിനായി ദിവസവും ഒരു മണിക്കൂര്‍ മാറ്റി വെയ്ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഏത് ദിവസം ഏത് ക്ലാസുകള്‍ നടത്തണമെന്ന് അറിയിച്ചുള്ള വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
