November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

SHARE

കാർഗിലിൽ സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കോഴിക്കോട് ചേളന്നൂർ സ്വദേശി അരുൺ രാജ് ഉൾപ്പടെ രണ്ട് സൈനികരാണ് മരിച്ചത്. ഇന്നലെ ലഡാക്കിലെ ചുരം പാതയിലാണ് വാഹനാപകടം ഉണ്ടായത്. സൈനികർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ജമ്മുവിലെ ദ്രാസ് ദേശീയപാതയിൽ നമിക ലാ ചുരത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. രണ്ട് സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം നിയന്ത്രണം വിട്ട് 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ അരുൺ രാജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചേളന്നൂർ പെരുമ്പൊയിൽ ഒറ്റപ്പിലാക്കണ്ടി സ്വദേശിയാണ് ഹവിൽദാറായ എസ്.ആർ. അരുൺ രാജ്. 21 വർഷമായി സൈന്യത്തിൽ സേവനം ചെയ്ത് വരികയായിരുന്നു. പരേതനായ രാജൻ നായരുടെയും ഷീലയുടെയും മകനാണ്. ഭാര്യ: രേഷ്മ. മകൾ: ആദ്യ അരുൺ. സഹോദരൻ: അഖിൽ രാജ് (മർച്ചന്റ് നേവി).