30 കോടിയുടെ കൊക്കെയിൻ, കൊണ്ടുവന്നത് ക്യാപ്സ്യൂൾ രൂപത്തിൽ; കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട

1 min read
SHARE

കൊച്ചി: രാജ്യാന്തര മാ‍ർക്കറ്റിൽ 30 കോടി രൂപ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുമായ കൊക്കെയിനുമായി രണ്ട് പേർ കൊച്ചിയിൽ പിടിയിൽ. ടാൻസാനിയൻ പൗരൻമാരായ രണ്ടു പേരെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് റവന്യൂ ഇന്‍റലിജൻസ് അറസ്റ്റ് ചെയ്തത്. ക്യാപ്സ്യൂളുകളാക്കിയാണ് കൊക്കെയിൻ കൊണ്ടുവന്നത്. ടാൻസാനിയയിൽ നിന്നുളള ഒരു പുരുഷനും സ്ത്രീയുമാണ് പിടിയിലായത്. അറസ്റ്റിലായ പ്രതികളിലൊരാളെ  റിമാൻ‍ഡ്  ചെയ്തു.