വേളാങ്കണ്ണി തീർഥാടനത്തിനുപോയ ദമ്പതികളുടെ കാർ അപകടത്തിൽപ്പെട്ടു: രാമപുരം സ്വദേശിയായ നവവരന്‍ മരിച്ചു

SHARE

 

വേളാങ്കണ്ണി തീര്‍ഥാടനത്തിന് പോയ നവ ദമ്പതിമാരുടെ കാര്‍ ലോറിയിച്ചുണ്ടായ അപകടത്തില്‍ നവവരന്‍ മരിച്ചു. പാലാ രാമപുരം കൊണ്ടാട് അറയാനിക്കവല മാളിയേക്കല്‍ പേണ്ടാനത്ത് ജോസഫിന്റെ മകന്‍ ഡോണറ്റ് (36) ആണ് മരിച്ചത്. പരുക്കേറ്റ ഭാര്യ അമര്‍ലിയ (34) ചികിത്സയിലാണ്.കഴിഞ്ഞ മേയ് 11ന് ആണ് ഇറ്റലിയില്‍ ജോലി ചെയ്യുന്ന ഡോണറ്റ് നാട്ടിലേക്കു പോയത്. മേയ് 26 ന് ആയിരുന്നു വിവാഹം. തിരിച്ചിറപള്ളിയിൽവച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു.അമ്മ: ചിന്നമ്മ. സഹോദരങ്ങൾ: ജാന്‍സി, ജിന്‍സി (സൗദി). ഭാര്യ അമര്‍ലിയ കണ്ണൂര്‍ അലവില്‍ പൂവങ്കേരിയില്‍ കുടുംബാഗമാണ്. ഡോണറ്റിന്റെ അച്ഛന്‍ ജോസഫ് (അപ്പച്ചന്‍) അടിമാലി തോക്കുപാറ സ്വദേശിയാണ്.