July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 18, 2025

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി .

1 min read
SHARE

തളിപ്പറമ്പ് സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ പരിധിയിൽ ബാവുപ്പറമ്പ് എന്ന സ്ഥലത്തു നിന്നും തൊലി അടക്കമുള്ള കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി .. ബാവുപ്പറമ്പ് ഭാഗത്ത് കാട്ടുപന്നിയെ പിടികൂടി ഇറച്ചിയാക്കിയിട്ടുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും ചേർന്നാണ് രാജേഷ് കെ , (53) S/o ഗോവിന്ദൻ, പാറൂൽ ഹൗസ്, ബാവുപ്പറമ്പ്, സുരേഷ് പി.പി , (44) S/0 നാരായണൻ, പുതിയ പുരയിൽ ഹൗസ്, നെടുവാലൂർ. സഹദേവൻ ടി. കെ(49) S/0 നാരായണൻ, തെഴുക്കും കൂട്ടത്തിൽ ഹൗസ്, കുറുമാത്തൂർ,
മുനീർ ടി.വി,(48)S/0 മൊയ്തീൻ, തട്ടാൻ വളപ്പിൽ ഹൗസ്, മുയ്യം . എന്നിവരെ കാട്ടുപന്നിയുടെ 98കിലോ തൂക്കം വരുന്ന ഇറച്ചി ആയുധങ്ങൾ, എന്നിവ സഹിതം പിടികൂടിയത്.മഹസർ, Form A1 എന്നിവ തയ്യാർ ആക്കി OR:9/25 ആയി കേസ് ബുക്ക്‌ ചെയ്തു. ബഹു: തളിപ്പറമ്പ് JFCM കോടതി ജഡ്ജ് അവധി ആയതിനാൽ ടി കോടതിയുടെ ചാർജുള്ള കണ്ണൂർ JFCM കോടതി സെക്കന്റ് മുമ്പാകെ പ്രതികളെ
ഹാജരാക്കി 14 ദിവസത്തേക്ക് കണ്ണൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു. റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ,സെക്ഷൻ ഫോറസ്റ് ഓഫീസർ പ്രദീപൻ സി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ പി. പി രാജീവൻ, മുഹമ്മദ് ഷാഫി, ജിജേഷ്,ഡെവർ പ്രദീപൻ ജെ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടിയത്.