ഫിലിം റിസ്റ്റോറേഷൻ പഠിക്കാൻ സുവർണാവസരം, അന്താരാഷ്ട്ര ശില്പശാല

1 min read
SHARE

ഒൻപതാമത് ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക്ക്‌ഷോപ്പ് ഇന്ത്യ 2024 നവംബർ ഏഴ് മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. സാംസ്‌കാരിക വകുപ്പിൻ്റെ കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മൾട്ടി പർപ്പസ് കൾച്ചറൽ കോംപ്ലക്‌സിലാണ് ശിൽപശാല നടക്കുക. ശിൽപശാലയിൽ ശബ്ദ ദൃശ്യ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കാൻ ആവശ്യമായ വിഷയങ്ങളിൽ ഈ മേഖലയിലെ അന്തരാഷ്ട്ര വിദഗ്ധർ പരിശീലനം നൽകും. സിനിമ, വീഡിയോ, ഓഡിയോ, ഡിജിറ്റൽ പ്രിസർവേഷൻ, ഫിലിം കൺസർവേഷൻ ആൻ്റ് റിസ്റ്റോറേഷൻ, കാറ്റലോഗിംഗ്, ഡിസാസ്റ്റർ റിക്കവറി, പേപ്പർ, ഡിജിറ്റൈസേഷൻ, ഫോട്ടോഗ്രാഫ് കൺസർവേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും പരിശീലന സെഷനുകളും ലഭിക്കും.