അപൂർവങ്ങളിൽ അപൂർവ്വം: രണ്ട് ഗർഭപാത്രങ്ങളിൽ നിന്നായി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി ചൈനീസ് യുവതി

1 min read
SHARE

ലോകത്ത് തന്നെ അത്യപൂർവ്വമായി ഉണ്ടാവുന്ന ചില പ്രസവങ്ങൾ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഒരേ സമയം മൂന്ന് കുട്ടികൾക്ക് ജന്മം നൽകി എന്നതടക്കമുള്ള വാർത്തകളായി അത് നീളുന്നു. അത്തരത്തട്ടിൽ ലക്ഷത്തിൽ ഒന്നുമാത്രം  നടക്കുന്ന ഒരു പ്രസവത്തിന്റെ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. രണ്ട് ഗർഭ പാത്രങ്ങളിൽ നിന്നായി ഒരേ സമയം ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയ യുവതിയുടെ വാർത്തയാണത്. വടക്ക് പടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള യുവതിയാണ് ഇത്തരം വേറിട്ടൊരു പ്രസവത്തോടെ ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ലോകത്താകമാനമായുള്ള സ്ത്രീകളിൽ വെറും 0.3 ശതമാനം പേരിൽ മാത്രാണ് ഇത്തരം അപൂർവമായൊരു പ്രസവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സെപ്തംബർ മാസം ആദ്യമാണ് ഷാൻസി പ്രവിശ്യയിലുള്ള യുവതി ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ജന്മം നൽകിയത്. എട്ടര മാസം ഗർഭിണിയായിരിക്കെയാണ് അവർ കുഞ്ഞുങ്ങളെ പ്രസവിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സിസേറിയൻ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കുഞ്ഞുങ്ങൾ ജനിച്ച് നാല് ദിവസത്തിന് ശേഷം യുവതിയെയും നവജാതശിശുക്കളെയും ഡോക്ടർമാർ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇരട്ട അണ്ഡാശയ അവസ്ഥ വളരെ അപൂർവമാണെങ്കിലും, ഒരു സ്ത്രീ രണ്ട് അണ്ഡാശയങ്ങളിൽ നിന്നും പ്രസവിക്കുന്നത് അസാധാരണമാണ്. ലോകത്ത് ഇത് മൂന്നാം തവണയാണ് ഇത്തരമൊരു പ്രസവം നടന്നിരിക്കുന്നത് എന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്.