കുഞ്ഞിമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും

1 min read
SHARE

കുഞ്ഞിമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ അഞ്ചിന്  രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. ഓൺലൈൻ മുഖേന നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ എം വിജിൻ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്യും.
പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്  പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാകിരണം മിഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ കിഫ്ബി മുഖേന 3.90 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിന് അനുവദിച്ചത്. മൂന്ന് നിലകളിലായി ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ  ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, പ്രിൻസിപ്പൽ  റും, ക്ലാസ് റൂം, ടോയ്‌ലറ്റ്, വാഷ് റും, രണ്ടു  സ്റ്റെയർ റൂം സൗകര്യവും, ഒന്നാം നിലയിൽ മൂന്ന്  ക്ലാസ് മുറികളും, മാത് സ് ലാബ്, ടോയ്‌ലറ്റ്, സ്റ്റെയർ റൂം, രണ്ടാം നിലയിൽ രണ്ടു  ക്ലാസ് റൂം ഓഡിറ്റോറിയം, ടോയ്‌ലറ്റ് സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്.കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ടേഷനാണ് (കില ) പദ്ധതിയുടെ നിർവഹണ ചുമതല. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ  സ്കൂളിന്റെ  ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും ഉയർത്തുന്നതിനും സ്കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും  സാധിക്കുമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു.