May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രചരണ വാഹന ജാഥയും സെക്രട്ടറിയേറ്റ് ധർണ്ണയും

1 min read
SHARE

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാതല പ്രചരണ വാഹന ജാഥ നടത്തപ്പെടു കയാണ്. ഇതിന്റെ ഭാഗമായി .ശ്രീകണ്ഠാപുരം മേഖലയിലെ എല്ലാ യൂണിറ്റുകളിലും ഫെബ്രുവരി 24-25 തിയ്യതികളിലായി ബോധവൽക്കരണ ജാഥകൾക്ക് തുടക്കം കുറി ക്കുകയാണ്. ജാഥയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ദേവസ്യ മേച്ചേരി 2023 ഫെബ്രുവരി 24 വെള്ളിയാഴ്ച രാവിലെ 9.30 ന് ശ്രീകണ്ഠാപുരത്ത് വെച്ച് ജാഥാ ലീഡർ ശ്രീ. ജോർജ് തോണിക്കലിന് പതാക നൽകി ഉദ്ഘാടനം നടത്തുന്നു. പ്രചരണ ജാഥയും 28-02-2023 ന് സെക്രട്ടറിയേറ്റ് ധർണ്ണ നടത്തുന്നു.

ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത് പിൻവലിക്കുക., ഹരിത കർമ്മ സേന പിരിവ് അവസാനിപ്പിക്കുക,. ഡീസൽ-പെട്രോൾ സെസ്സ് പിൻ വലിക്കുക,
വെട്ടിക്കുറച്ച വ്യാപാരി ക്ഷേമ പെൻഷൻ പുനസ്ഥാപിക്കുക,
വെള്ളക്കരവർധനവ് – വൈദ്യുതി ചാർജ്ജ് വർധനവ് പിൻവലിക്കുക,.
വാടക കുടിയാൻ നിയമം പ്രാബല്യത്തിൽ കൊണ്ടുവരിക, വികസനത്തിന്റെ പേരിൽ വ്യാപാര സ്ഥാപനം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും പുനരധിവാസവും നൽകുക, G.S.T. യിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവിശ്യങ്ങൾ  ഉന്നയിച്ചുകൊണ്ട്  ആണ്ധർണ്ണ നടത്തുന്നത് .ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. കെ.കെ. രാമചന്ദ്രൻ ജില്ലാ സെക്രട്ടറി ശ്രീ. എ. സുധാകരൻ തുടങ്ങിയ നേതാക്കൾ ജാഥയിൽ പങ്കെടുക്കുന്നു.

24-02-2023  –  09.30 – ശ്രീകണ്ഠാപുരം,10.30 കണിയാർവയൽ,11.00 ഇരിക്കൂർ,11.45 ബ്ലാത്തൂർ,12.30 പയ്യാവൂർ ,02.pm പൈസക്കിരി,02.30  ചന്ദനക്കാംപാറ,03.15 ഏറ്റുപാറ, 03.45 അരീക്കമല,  5.15  ചെമ്പരി.

25-02-2023 –  09.30 കുടിയാന്മല,  10,30 പുലിക്കുരുമ്പ, 11.00  മണ്ടളം ,11.30 നടുവിൽ,12.30 ചെമ്പന്തൊട്ടി ,  02.00 നിടിയേങ്ങ, 02.30 ചേപ്പറമ്പ്,03.15 മടമ്പം,03.45 അലക്സ് നഗർ,4. 45 ചെങ്ങളായി , 05,30 കുറുമാത്തൂർ ,06.30 ചുഴലി.