മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സംസ്ഥാനത്ത് പുതിയ തസ്തിക
1 min readഅമിത സുരക്ഷയെന്ന വിമര്‍ശനത്തിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കേന്ദ്രീകൃത സംവിധാനം മുന്നില്‍ കണ്ടു സംസ്ഥാനത്ത് പുതിയ തസ്തിക. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതിയതായി സൃഷ്ടിച്ചത്. മറ്റു ജില്ലകളില്‍ മുഖ്യമന്ത്രിയെത്തുമ്പോള്‍ പല വിധത്തിലുള്ള സുരക്ഷ എന്നത് ഒഴിവാക്കുകയാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.
സംസ്ഥാനത്തു ആദ്യമായിട്ടാണ് വിഐപി സുരക്ഷയ്ക്ക് പ്രത്യേക തസ്തിക.
നിലവില്‍ ഇന്റലിജന്‍സിന്റെ കീഴിലാണ് വിഐപി സെക്യുരിറ്റി. ഇന്റലിജന്‍സ് എഡിഡിപിയും കീഴില്‍ സെക്യൂരിറ്റി എസ്.പിയുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന പേരിലാണ് പുതിയ തസ്തിക സൃഷ്ടിച്ചത്.ആംഡ് പൊലീസ് ബറ്റാലിയന്‍ കമാന്റന്റ് ജി.ജയദേവിന് പുതിയ തസ്തികയുടെ ചുമതല നല്‍കി ഉത്തരവിറക്കുകയും ചെയ്തു