ലിവര്‍പൂളിന് മുന്നില്‍ പതറി എംബാപെയും സംഘവും; റയലിന്റെ പരാജയം രണ്ട് ഗോളിന്.

1 min read
SHARE

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ റയലിനെ വീഴ്ത്തി ലിവര്‍പൂള്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാംപകുതിയിലെ 52-ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ താരം മാക് അലിസ്റ്റര്‍ ആണ് ലിവര്‍പൂളിനായി ആദ്യഗോള്‍ കണ്ടെത്തിയത്. അയര്‍ലാന്‍ഡ് താരം കോണോര്‍ ബ്രാഡ്‌ലിയുടെ അസിസ്റ്റില്‍ നേടിയ ആദ്യഗോളിന് ശേഷം എഴുപതാം മിനിറ്റില്‍ ലിവര്‍പൂളിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും സൂപ്പര്‍താരം മുഹമ്മദ് സലാ എടുത്ത കിക്ക് പാഴായി. തുടര്‍ന്ന് 76-ാം മിനിറ്റില്‍ സ്‌കോട്ട്‌ലന്‍ഡ് താരം റോബര്‍ട്ടസ്‌ന്റെ പാസില്‍ നിന്ന് നെതര്‍ലന്‍ഡ്‌സ് താരം കോഡി ഗാക്‌പോയാണ് രണ്ടാം ഗോള്‍ നേടിയത്.

 

weone kerala sm