വീണ്ടും റെക്കോർഡുകൾ എഴുതിച്ചേർത്ത് കാൽപന്തുകളിയുടെ രാജകുമാരൻ

SHARE

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന വിജയിച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 55-ാം മിനിറ്റില്‍ തകർപ്പന്‍ വോളിയിലൂടെയാണ് ലൗട്ടാരോ മാര്‍ട്ടിനസ് ആണ് അർജന്റീനക്കായി ​വലകുലിക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അസിസ്റ്റിലാണ് ലൗട്ടാരോ മാര്‍ട്ടിനസ് വിജയ​ഗോൾ നേടിയത്.

ഇതോടെ മറ്റൊരു റെക്കോർഡും മെസ്സി തന്റെ സ്വന്തം പേരിലാക്കുകയും ചെയ്തു. രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരമെന്ന ബഹുമതിയാണ് ഇതോടെ മെസ്സി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. അമേരിക്കന്‍ ഇതിഹാസം ലാന്‍ഡന്‍ ഡൊണോവനൊപ്പമാണ് മെസ്സി ഇപ്പോൾ എത്തിയിരിക്കുന്നത്.ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര അസിസ്റ്റുകൾ നൽകിയവരുടെ കൂട്ടത്തൽ ഇനി ലാന്‍ഡന്‍ ഡൊണോവനൊപ്പം ലയണൽ മെസ്സി എന്ന പേരും കാണും. ഇരുവരും 58 അസിസ്റ്റുകളാണ് ചെയ്തിട്ടുള്ളത്.

You may have missed