തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിയുടെ മരണം: അജ്ഞാതരായ പലരും മരിക്കുമ്പോഴാണ് ബന്ധുക്കൾ വരുന്നത്; ന്യായീകരിച്ച് ആരോ​ഗ്യമന്ത്രി

SHARE

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോ​ഗി മരിച്ചതിന് ശേഷം മാത്രം പുറത്തറിയിച്ച സംഭവത്തിൽ ആശുപത്രിയുടെ വീഴ്ചയെ ന്യായീകരിച്ച് മന്ത്രി കെ മുരളീധരൻ. അജ്ഞാതരായ പലരും മരിക്കുമ്പോഴാണ് ബന്ധുക്കൾ വരുന്നത് എന്നാണ് മന്ത്രിയുടെ പരാമർശം. 12 ദിവസമാണ് അപകടത്തിൽ പരുക്കേറ്റ ജോൺസൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സിയിൽ കഴിഞ്ഞത്. എന്നാൽ വിവരം അധികൃതർ പൊലീസിനെയോ കുടുംബത്തേയോ അറിയിച്ചിരുന്നില്ല. ഇതിനെതിരെ പരാതിയുമായി കുടുംബം രം​ഗത്തെത്തിയിരുന്നു. അറിയിക്കാനുള്ള മാർ​ഗങ്ങൾ ഉണ്ടായിട്ടും വിവരം പുറത്തിറിയിക്കാത്തതിനെതിരെയാണ് കുടുംബത്തിന്റെ പരാതി. ജോൺസണെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസ് പരാതി കൊടുത്തിരുന്നു. എന്നാൽ സർക്കാർ ആശുപത്രികളഎ ദുർബലപ്പെടുത്താനാണ് ശ്രമമെന്നും വിഷയത്തെ പർവതീകരിക്കരുതെന്നുമാണ് മന്ത്രിയുടെ വിചിത്ര വാദം. യു ഡി എഫ് സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ കേരളത്തിലെ സർക്കാർ ആശുപത്രികളിലും ആരോ​ഗ്യ രം​ഗത്തും വലിയ അനാസ്ഥകളും വീഴ്ചകളുമാണ് സംഭവിക്കുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധവും ഉയർന്ന് വരുന്നുണ്ട്.

You may have missed