April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 20, 2025

സംവിധായക തൊപ്പിയ്ക്ക് പായ്ക്കപ്പ്, പൃഥ്വിരാജിനി ക്യാമറയ്ക്കു മുന്നിൽ; വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പുനരാരംഭിച്ചു

1 min read
SHARE

എമ്പുരാൻ്റെ ചിത്രീകരണം പൂർത്തിയാക്കിയ സംവിധായകൻ പൃഥ്വിരാജ്, ഇനി നടൻ പൃഥ്വിരാജിൻ്റെ കുപ്പായത്തിലേക്ക്. പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ അവസാനഘട്ട ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇടുക്കി, ചെറുതോണി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. വ്യത്യസ്തത നിറഞ്ഞ പ്രമേയമാണ് വിലായത്ത് ബുദ്ധയുടേത്. ഡബിൾ മോഹനൻ എന്ന ചന്ദനക്കടത്തുകാരനായാണ് പൃഥ്വിരാജ് ഈ സിനിമയിലെത്തുന്നത്. ജി. ആർ. ഇന്ദുഗോപൻ്റെ ഇതേപേരിലുള്ള കൃതിയാണ് സിനിമയാകുന്നത്. സച്ചി, പൃഥ്വിരാജ് എന്നിവർക്കൊപ്പം സഹസംവിധായകനായിരുന്ന ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ ഉർവശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമിക്കുന്നത്. പൃഥ്വിരാജിനൊപ്പം അനുമോഹൻ, ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ എന്നിവരും അന്യഭാഷാ താരം ടി ജെ അരുണാചലവും വേഷമിടുന്നു. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കാന്താര, 777 ചാർലി എന്നീ വമ്പൻ ഹിറ്റുകളുടെ ഛായാ​ഗ്രഹകനായിരുന്ന അരവിന്ദ് കശ്യപാണ് ക്യാമറ. സംഗീതം – ജേക്ക്സ് ബിജോയ്. എഡിറ്റിങ് – ശ്രീജിത്ത് സാരംഗ്.